Property Boz - Business System

റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്നവർക്ക് പ്രൊഫഷണൽ ആയി വർക്ക്‌ ചെയ്യാൻ സഹായിക്കുന്ന ഒരു ബിസിനസ്  സിസ്റ്റം ആണ് പ്രോപ്പർട്ടി ബോസ്. പ്രധാനമായും പ്രോപ്പർട്ടി ബോസ്, 5 ഘട്ടങ്ങളിൽ (5 Stage Business System) നിങ്ങളെ സപ്പോർട്ട് ചെയ്യുന്നു.  ഇത് എങ്ങിനെയാണ് റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന ഒരാളെ, വിവിധ തലങ്ങളിൽ, സഹായിക്കുന്നതെന്നു നമുക്ക് നോക്കാം! 

ഒരു കാര്യം വളെരെ ശ്രദ്ധിക്കുക നിങ്ങൾക്ക് അറിയാവുന്നപോലെ ഓരോ ഘട്ടങ്ങളിൽ (Stages) ശരിയായി ഉപയോഗിച്ചാൽ മാത്രമേ പ്രയോജനം ലഭിക്കു. അതിനാൽ തന്നെ ഓരോ ഘട്ടത്തിലും കൈവരിക്കുന്ന പുരോഗതി അനുസരിച്ചു മാത്രം അടുത്ത ഘട്ടത്തിൽ പ്രവേശനം എന്നുള്ളതാണ് പ്രധാന നയം.

Property Boz Real Estate Agent..

പ്രോപ്പർട്ടി ബോസ് ഏജന്റ് ആകുവാൻ ആദ്യം തന്നെ ഒരു വരിസംഘ്യ (Membership Subscription Charge) നൽകേണ്ടതുണ്ട്.  ഇതു പ്രധാനമായും വെബ്സൈറ്റ് ഉപയോഗിക്കുന്നതിനുള്ള ചാർജ് ആണ്. നിങ്ങൾക്ക് വിൽക്കാൻ ഉള്ള എല്ലാവിധ സ്ഥലങ്ങളുടെയും ഫോട്ടോയും മറ്റു വിവരങ്ങളും വെബ്‌സൈറ്റിൽ പ്രസിദ്ധികരിക്കുന്നതിനും പരസ്സ്യപ്പെടുത്തുന്നതിനും ഉള്ള ഒരു ചെറിയ തുക മാത്രം ആണ് ഇവിടെ ചാർജ് ചെയ്യുന്നത്. എല്ലാവിധ ഓൺലൈൻ / ഡിജിറ്റൽ മാധ്യമങ്ങളിൽ ഈ സ്ഥലങ്ങൾ എത്തിക്കുന്നതിനും ഇതു ഉപയോഗിക്കാവുന്നതാണ്.  വാർഷികമായി അടയ്ക്കുമ്പോൾ പ്രതിമാസം 300 രൂപ* മുതൽ ഉള്ള പരിമിത കാല പ്രാരംഭ വിലയിൽ (Limited time introductory offer) ഇപ്പോൾ ലഭ്യമാണ്. 

Multi property Online Store

ആദ്യത്തേത് ഒരു ഓൺലൈൻ സ്റ്റോർ ആണ്, വിൽക്കാനും വാടകക്കും ഉള്ള വീടുകൾ, സ്ഥലങ്ങൾ തുടങ്ങിയവ സ്റ്റോർ ചെയ്തു കാണിക്കുവാൻ /പരസ്യപെടുത്താനുള്ള ഒരു പ്ലാറ്റഫോം ആണ് ഇത്. വാങ്ങാൻ വരുന്നവർക്ക് നിങ്ങളുടെ സ്ഥലങ്ങൾ ഒരു മൊബൈലിൽ കാണിക്കുവാൻ ഇത് നിങ്ങളെ സഹായിക്കുന്നു. ഇതിനായി നിങ്ങളുടെ വിൽക്കുവാനുള്ള സ്ഥലങ്ങളുടെ ഫോട്ടോ, വീഡിയോ എന്നിവ മറ്റു വിവരങ്ങൾ സഹിതം ഞങ്ങളുടെ നമ്പറിൽ അയച്ചു തരുക. ഇപ്രകാരം അയക്കുന്ന പ്രോപ്പർട്ടികൾ രജിസ്റ്റേർഡ് ഏജന്റുമാരുടെ നമ്പർ സഹിതം പ്രസിദ്ധികരിക്കുന്നതാണ്.  ഇവിടെ ഡീൽ ബ്രോക്കറേജ് പൂർണമായും ഏജന്റ് തീരുമാനിക്കുന്നു. രജിസ്റ്റർ ചെയ്ത എല്ലാ ഏജന്റിനും ഈ സൗകര്യം ലഭ്യമാണ്.

കമ്പനി നൽകുന്ന മറ്റു സേവനങ്ങൾ താഴെ കൊടുത്തിരിക്കുന്നു. ഇത്തരം സേവനങ്ങൾ താല്പര്യം ഉള്ളവർക്ക്,  മാനദണ്ഡം അനുസരിച്ചു, പ്രതേകം ചാർജുകൾ നൽകി പ്രയോജനപ്പെടുത്താവുന്നതാണ് .

Prime Members Club

നിങ്ങളുടെ ക്ലബ് നിങ്ങളുടെ വരുമാനം.  ഇതൊരു തിരഞ്ഞെടുക്കപ്പെട്ട മെമ്പർമാരുടെ ക്ലബ് ആണ്. ഓരോ പ്രദേശത്തും സ്വയം ഭരണ സംവിധാനമുള്ള ഓരോ യൂണിറ്റ് ആയി ക്ലബ് പ്രവർത്തിക്കുന്നു.   ഓരോ ക്ലബ് യൂണിറ്റിലും ഉള്ള അംഗങ്ങൾ പരസ്പരം സഹായിക്കുകയും വരുമാനത്തിന്റെ മുൻകൂട്ടി നിശ്ചയിച്ച ഒരു ഭാഗം പ്രതിഫലമായി (Commission Sharing) നൽകുകയും ചെയ്യുന്നു.ശരിയായി പരിശീലനം ലഭിച്ച ഫീൽഡിലും ഓഫീസിലും ഉള്ള ഒരു ടീമിന്റെ പിന്തുണ നിങ്ങൾക്ക് എല്ലാ കാലത്തെയും മികച്ച പ്രകടനം നടത്തുവാൻ സാഹചര്യം നൽകുന്നു.  സ്ഥലങ്ങൾ ഓൺലൈനിൽ കണ്ടു താല്പര്യമുള്ളവരെ  നേരിൽ കാണിച്ചു സെല്ലറുടെ മുൻപിൽ എത്തിച്ചു ഡീൽ പൂർത്തിയാക്കുന്ന മാർക്കറ്റിങ്, കമ്മ്യൂണിക്കേഷൻ പ്രാദേശിക യൂണിറ്റ്.  ഒപ്പം വിവിധ തരത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് പ്രൊജെക്ടുകൾ പൂർത്തീകരിക്കാൻ ടീം അഗങ്ങൾക്കു നിയമ, സാങ്കേതിക പിന്തുണ നൽകി ഒരുമിച്ചു പ്രവർത്തിക്കാൻ ഒരു കേന്ദ്രികൃത സംവിധാനവും  ഒരുക്കിയിരിക്കുന്നു. 

Online - Offline Marketing

വാടകയ്ക്കു ആയാലും വില്പനക്ക് ആയാലും റിയൽ എസ്റ്റേറ്റ് ഒരു ഹൈ വാല്യൂ പ്രോഡക്റ്റ് ആണല്ലോ?, അതുകൊണ്ടു തന്നെ അതിനു പറ്റിയ ശരിയായ മുതൽ മുടക്കുവാൻ തയ്യാറായ ഒരു നിക്ഷേപകനെ കണ്ടെത്തുവാൻ ശരിയായ ഒരു മാർക്കറ്റിംഗ്, ഇപ്പോഴത്തെ നിലയിൽ ഓൺലൈൻ ഉൾപ്പടെ ഉള്ള മാധ്യമങ്ങളിൽ പരസ്യപ്പെടുത്തേണ്ടതുണ്ട്. നമ്മുടെ ഓൺലൈൻ സ്റ്റോറിൽ ലിസ്റ്റ് ചെയ്ത പ്രൊപെർട്ടികൾ മുൻനിര സോഷ്യൽ മീഡിയ ചാനലുകൾ മുഖേനെ പരസ്യപ്പെടുത്തുന്നു (Organic Marketing), അതുവഴി കൂടുതൽ ആവശ്യക്കാർ നിങ്ങളെ ബന്ധപ്പെടുകയും ഡീൽ പൂർത്തികരിക്കുകയും ചെയ്യാവുന്നതാണ്. പെട്ടന്ന് ഡീൽ പൂർത്തിയാക്കാൻ താല്പര്യമുള്ളവർക്ക് Facebook, Instagram തുടങ്ങിയ മുൻനിര സോഷ്യൽ മീഡിയ ചാനലുകൾ മുഖേനെ സ്പെഷ്യൽ സോഷ്യൽ മീഡിയ ക്യാമ്പയിൻ ചെയ്യാനും ഇവിടെ സാധ്യമാണ്. 

Training

ഒരു പ്രൊഫഷണൽ റിയൽ എസ്റ്റേറ്റ് ഏജന്റ് വെറുമൊരു ഇടപാടുകാരൻ മാത്രമല്ല, മറിച്ച് ഒരു കൺസൾട്ടന്റ്, നെഗോഷ്യേറ്റർ, വിശ്വസ്ത ഉപദേഷ്ടാവ് എന്നീ നിലകളിൽ പ്രവർത്തിക്കുകയും ക്ലയന്റുകളെ അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക തീരുമാനങ്ങളിൽ ഒന്നിലൂടെ നയിക്കുകയും ചെയ്യുന്നു.  മികച്ച പരിശീലനം നിങ്ങൾക്ക് കൃത്യമായ ഒരു മുൻ‌തൂക്കം നൽകുവാൻ എപ്പോഴും സഹായിക്കും. റിയൽ എസ്റ്റേറ്റ് രംഗത്തെ പരിചയ സമ്പന്നരായ പരിശീലകർ കരുത്തോടെ മുന്നേറാൻ  നിങ്ങളെ പ്രാപ്തരാക്കുന്നു. 

Brand & Authority

അഗീകരിക്കപ്പെട്ട ബ്രാൻഡിന്റെ പിന്തുണ, വിശ്വാസ്യത നിങ്ങളെ കൂടുതൽ കരുത്തോടെ വേഗത്തിൽ മുന്നേറാൻ സഹായിക്കുന്നു. ഒപ്പം ശരിയായ പരിശീലനത്തോടെ മികച്ച പരിശ്രമത്തോടെ മുന്നേറുന്നവർക്കു ഇപ്പോൾ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (Kerala Real Estate Regulatory Authority – KRERA) അംഗീകാരം കരസ്ഥമാക്കി വലിയ പ്രൊജെക്ടുകളും പ്ലോട്ടുകളും വില്ലകളും വിൽപ്പന ചെയ്തു വരുമാനം വർധിപ്പിക്കാനും എളുപ്പത്തിൽ സാധിക്കുന്നതാണ്.

How to Join our team?

റിയൽ എസ്റ്റേറ്റ് ബിസിനെസ്സിൽ പ്രവർത്തിച്ചു വരുമാനം നേടാൻ താല്പര്യം ഉള്ളവർക്ക് ഈ പ്രോപ്പർട്ടി ബിസിനസ് സിസ്റ്റത്തിന്റെ മികച്ച പിന്തുണയോടെ മുന്നേറാവുന്നതാണ്. മറ്റെല്ലാ ബിസിനസ്സും പോലെ റിയൽ എസ്റ്റേറ്റ് മേഖലയിലും ചെറിയ രീതിയിൽ ആരംഭിച്ചാലും തുടർച്ചയായി സ്ഥിരതയോടെ പ്രവർത്തിച്ചാൽ വളരെ വലിയ വിജയം നേടാനാകും. നിങ്ങൾക്കറിയാവുന്ന പോലെ ഒരു പ്രദേശത്തു കുറച്ചുപേർക്ക് മാത്രമാണ് അവസരം.  നമ്മുടെ പ്രോപ്പർട്ടി സ്റ്റോറിൽ ചെറിയ ഒരു വരിസംഖ്യ (subscription fee) അടച്ചു നിങ്ങളുടെ ഏജന്റ് / ഏജൻസി റെജിസ്ട്രേഷൻ പൂർത്തിയാക്കുക. നിങ്ങളുടെ  കൈവശം വിൽക്കാനുള്ള ഉള്ള എല്ലാ സ്ഥലങ്ങളും ലിസ്റ്റു ചെയ്തു തുടങ്ങുക. കൂടുതൽ പ്രോപ്പർട്ടികൾ ഉള്ളവർ പെട്ടന്ന് വിജയിക്കുന്നതായി കാണാം. അതിനായി നിങ്ങളുടെ താല്പര്യം ഇപ്പോൾ തന്നെ ഞങ്ങളെ അറിയിക്കാം..

Limited Time offer only at unrepresented area only.

*Listing subscription offer starts at ₹.300/month, while paying yearly as Rs. 3600/, (Actual rate ₹. 450/Month that is Yearly ₹ 5400/) Tax as applicable extra. T&C apply. Rates are subject to change without notice.